Karassery

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജംഷീദ് ഒളകര തിരഞ്ഞെടുക്കപ്പെട്ടു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജംഷിദ് ഒളകരയ്ക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി ഷാജിയെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥി പരാജയപ്പെടുത്തിയത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത് അധികാരമേറ്റു. റിട്ടേർണിംഗ് ഓഫീസർ പി.സി ഗീത, പഞ്ചായത്ത് സെക്രട്ടറി കെ സീനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്.

തുടർന്ന് കാരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി. അനുമോദന ചടങ്ങ് മുസ്‌ലിംലീഗ് നേതാവ് കെ.വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി സലാം തേക്കുംക്കുറ്റി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി അഷ്‌റഫ്‌, സമാൻ ചാലൂളി, പി.എം ബാബു, എം.എ സൗദ ടീച്ചർ, ഇ.പി ബാബു, റീന പ്രകാശ്, എം.ടി സൈദ് ഫസൽ, ജോസ്പാലിയത്ത്, സമാൻ ചാലൂളി, റിൻസി ജോൺസൻ, നടുക്കണ്ടി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button