Kozhikode

കോവിഡ് വ്യാപനം രൂക്ഷം;ബീച്ചിലും മിഠായിത്തെരുവിലും ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതുടർന്ന് ബീച്ച്, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷനിൽ നടത്തിയ സർവകക്ഷി യോഗത്തിലും വ്യാപാര സംഘടനകളുടെ യോഗത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. വാർഡ് ആർആർടികൾ പുനഃസംഘടിപ്പിക്കും. യോഗങ്ങളിൽ വ്യാപാര സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കും.

പൊതുയിടങ്ങളിൽ കൈ കഴുകുന്നതിനുള്ള ഇടങ്ങൾ വീണ്ടുമൊരുക്കും. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സെക്ടറൽ മജിസ്ട്രേട്ടുമാർ നേരിട്ടെത്തി നിർദേശങ്ങൾ നൽകും. വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുയർന്നു. ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്.ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button