Kodiyathur
ലഹരിക്കെതിരെ പ്രതിരോധവുമായി കുട്ടിച്ചങ്ങല തീർത്ത് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ

കൊടിയത്തൂർ : ലഹരി മുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കുട്ടി ചങ്ങല തീർത്തു. കൊടിയത്തൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച് കക്കാട് വരെയുള്ള റോഡിലാണ് പ്രതിരോധ ചങ്ങല തീർത്തത്.
ജനപ്രതിനിധികൾ, വ്യാപാരികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരും വിദ്യാർത്ഥികൾക്കൊപ്പം ചങ്ങലയിൽ കണ്ണി ചേർന്നു. പ്രധാനാധ്യാപകൻ ഇ കെ അബ്ദുൽസലാം പ്രതിജ്ഞ ചൊല്ലി കൊടുത്തു. പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമ്മർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ടി കെ അബൂബക്കർ, എസ് എം സി ചെയർമാൻ എപി മുജീബ് റഹ്മാൻ, എസ്എംസി അംഗം ടി.ടി അബ്ദുറഹിമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സമദ് കണ്ണാട്ടിൽ, സിഡിഎസ് ചെയർ പേഴ്സൺ ആബിതാ ഷാഹുൽ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ അധ്യാപകരായ വി അബ്ദുൽ റഷീദ്, എം.കെ ഷക്കീല കെ അബ്ദുൽ ഹമീദ്, നജീബ് ആലുക്കൽ, എം.പി ജസീദ തുടങ്ങിയവർ സംസാരിച്ചു. എം.വി റുബീന, അബ്ദുൽ കരീം, ഐ അനിൽ കുമാർ, സജിത്ത് കുമാർ, നഷീദ തുടങ്ങിയവർ നേതൃത്വം നൽകി.







