Koodaranji
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്‌കാരം

കൂടരഞ്ഞി: 2022-23 വർഷത്തിൽ ജില്ലയിൽ മികച്ച രീതിയിൽ പൊതുജനാരോഗ്യ നിയമം നടപ്പാക്കിയതിനും, ജീവിതശൈലി രോഗ പ്രതിരോധ പരിപാടിയോടനുബന്ധിച്ചും, ആപ്പ് സർവേ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ചതിനും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്കാരം.
ജില്ലയിൽ പൊതുജനാരോഗ്യനിയമം മികച്ചരീതിയിൽ നടപ്പാക്കിയതിന് തുടർച്ചയായി രണ്ടാം തവണയാണ് കൂടരഞ്ഞിക്ക് ബഹുമതി ലഭിക്കുന്നത്.
മേയർ ഡോ. ബീനാ ഫിലിപ്പിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന ജോൺസൻ ജോർജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനേശ്, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്. രവീന്ദ്രൻ, ജോളി, സലിജ, സന്ദീപ്, ജെസ്റ്റി ജി. ജോസ് എന്നിവർ പങ്കെടുത്തു.







