Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ സെപ്തംബർ 23 മുതൽ 30 വരെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭാ യോഗം 2022 സെപ്തംബർ 23 മുതൽ 30 വരെ നടക്കും.

സെപ്തംബർ 23 ന്
17 പുല്ലൂരാംപാറ വാർഡിൽ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി .ജെ എം ആഡിറ്റോറിയത്തിലും.

8 പാമ്പിഴഞ്ഞപ്പാറ വാർഡിൽ ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി എം വലിയുല്ലാഹി സ്മാരക മിഫ്ത്താഉൽ സെക്കണ്ടറി മദ്രസയിലും.

13 അമ്പലപ്പാറ വാർഡ് ഗ്രാമസഭ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം സി ഓഡിറ്റോറിയത്തിലും നടക്കും.

സെപ്തംബർ 24 ശനിയാഴ്ച്ച
7 പുന്നക്കൽ വാർഡിൽ ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും.

14 തിരുവമ്പാടി ടൗൺ വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പഞ്ചായത്ത് ഹാളിലും നടക്കും.

സെപ്തംബർ 25 ഞായറാഴ്ച
15 പാലക്കടവ് വാർഡിൽ ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.

സെപ്തംബർ 26 തിങ്കളാഴ്ച
12 താഴെ തിരുവമ്പാടി വാർഡിൽ ഗ്രാമ സഭാ യോഗം വൈകുന്നേരം 3 മണിക്ക് നൂറുൽ ഇസ്ലാം മദ്രസ്സ ഹാളിലും.

1 മുത്തപ്പൻപുഴ വാർഡിൽ ഗ്രാമ സഭായോഗം വൈകുന്നേരം 3 മണിക്ക് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ മുത്തപ്പൻപുഴയിലും നടക്കും.

സെപ്തംബർ 27 ചൊവ്വാഴ്ച
2 കാവുങ്കല്ലേൽ വാർഡിൽ ഗ്രാമസഭാ യോഗം രാവിലെ 11 ന് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും.

3 ആനക്കാംപൊയിൽ വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും.

6 ഉറുമി വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും നടക്കും.

സെപ്തംബർ 28 ബുധൻ
11 തൊണ്ടിമ്മൽ വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളിലും.

16 തമ്പലമണ്ണ വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അത്തിപ്പാറ അങ്കണവാടിയിലും നടക്കും.

സെപ്തംബർ 29 വ്യാഴാഴ്ച്ച
4 കൊടക്കാട്ടുപ്പാറ വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിലും.

5 പൊന്നാങ്കയം വാർഡിൽ ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് എസ്.എൻ.എൽ പി സ്കൂൾ പൊന്നാങ്കയത്തും.

9 മറിയപ്പുറം വാർഡിൽ ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഇസ്ലാഹി സെന്റർ താഴെ തിരുവമ്പാടിയിലും നടക്കും.

സെപ്തംബർ 30 വെള്ളിയാഴ്ച്ച
10 മരക്കാട്ടുപുറം വാർഡിൽ ഗ്രാമ സഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button