Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി കക്കുണ്ട് ബൂത്ത് സമ്മേളനം നടന്നു

തിരുവമ്പാടി: തിരുവമ്പാടി മണ്ഡലം കക്കുണ്ട് ബൂത്ത് സമ്മേളനം ചേർന്നു. സമ്മേളനത്തിൽ മുതിർന്ന നേതാവ് ചാക്കോ സാറിനെ മെമെന്റോ നൽകി ആദരിച്ചു.
ബൂത്ത് പ്രസിഡൻ്റ് ടിറ്റോ അധ്യക്ഷത വഹിച്ച യോഗം എൻ.കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ബാബു കെ പൈക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. മില്ലി മോഹൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാതേരുവിൽ തുടങ്ങിയവർ സംസാരിച്ചു.







