Koodaranji
കൂടരഞ്ഞിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു

കൂടരഞ്ഞി: വർധിച്ചുവരുന്ന വേനൽ ചൂടിൽ ദാഹിച്ചു വലയുന്നവർക്ക് ആശ്വാസമായി കൂടരഞ്ഞിയിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കൂടരഞ്ഞി റീജിയണൽ അഗ്രികൾചർ വെൽഫയർ സോസൈറ്റിയുടെ നേതൃത്വത്തിലാണ് ബാങ്ക് പരിസരത്ത് തണ്ണീർ പന്തൽ ഒരുക്കിയത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിർദേശ പ്രകാരം ഒരുക്കിയ പന്തലിൽ കുടിക്കാനായി സർബത്താണ് ഒരുക്കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ജിജി കട്ടക്കയം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലീൽ ഇ.ജെ, ബാങ്ക് ഡയറക്ടറും ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗവും ആയ വി.എസ് രവി, കെ.എം മോഹനൻ, സെക്രട്ടറി അനൂപ് കെ.എം, ആദർശ് സോമൻ, സുഗുണൻ എം.ജി തുടങ്ങിയവർ പങ്കെടുത്തു.







