Entertainment

വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അന്ന് നമിതയോട് സംസാരിച്ചത്, അതിന് ശേഷം കരഞ്ഞുകൊണ്ടാണ് വേദിയിലേക്ക് കയറിയത്

തന്റെ ജീവിതത്തില്‍ നടന്ന ഒരിക്കലും മറാക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ട ഗായികയായ റിമി ടോമി. നടി നമിതാ പ്രമോദുമായി താന്‍ വഴക്കിട്ടിരുന്നുവെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. മഴവില്‍ മനോരമയില്‍ റിമി അവതരിപ്പിക്കുന്ന ഒന്നും മൂന്നും എന്ന പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത പ്രമോദ്. പുതിയ ചിത്രമായ അല്‍മല്ലുവിന്റെ സംവിധായകന്‍ ബോബന്‍ സാമുവലും സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് നമിതയുമായി വഴക്കുണ്ടായ സാഹചര്യം റിമിടോമി തുറന്ന് പറഞ്ഞത്.

നമിതയ്‌ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പന്ത്രണ്ട് സ്റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ് ആ ചെറി. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി.

അതിനിടെ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ തനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. കാരണം നമിത എടുത്തോ എന്നു ചോദിച്ചത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് തനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞുവെന്നും വളരെയധികം ദേഷ്യപ്പെട്ടാണ് താന്‍ അതു പറഞ്ഞതെന്നും റിമി ടോമി തുറന്ന് പറഞ്ഞു.

വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു വഴക്ക്. അന്ന് അതോര്‍ത്ത് ഒരുപാട് കരഞ്ഞിരുന്നു. കാരണം പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ട് അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് തനിക്ക് വല്ലാത്ത വിഷമം തോന്നി. നമിത തന്നെ ആശ്വസിപ്പിക്കാന്‍ വന്നെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ലെന്നും കരഞ്ഞു കൊണ്ടാണ് താന്‍ അന്നു വേദിയിലേക്കു കയറിയതെന്നും റിമി പറഞ്ഞു.

Related Articles

Leave a Reply

Back to top button