എൻജിനീയറിങ് / മെഡിക്കൽ അപേക്ഷ 24 വരെ നീട്ടി

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 24 ഉച്ചക്ക് രണ്ടുവരെ നീട്ടി. 21 നായിരുന്നു നേരേത്ത അവസാനതീയതി നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ 1.48 ലക്ഷം പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കുകയും 1.38 ലക്ഷം ഫീസ് അടക്കുകയും ചെയ്തു.
2021-22 അധ്യയനവർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, കോഴ്സുകളിലേക്കും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ, പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് 24 വരെ നീട്ടിയത്. പ്രവേശനപരീക്ഷെയയും ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ അറിയുന്നതിന് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് അപേക്ഷകർ നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471- 2525300.







