Mukkam
മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി

മുക്കം: മണാശ്ശേരി ഗവ: യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം നടത്തി. ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് സ്‌കൂൾ നിർമ്മിച്ച ഷോർട്ട് ഫിലിം ‘വായനശാലയിലെ രാത്രി ശബ്ദങ്ങൾ’ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൾ ഷാഹിന ബഷീർ എം.എൻ കാരശ്ശേരിയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ബേപ്പൂർ സുൽത്താന്റെ വസതിയായ വൈലാലിൽ വെച്ച് നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി രാജഗോപാലൻ, ഹെഡ്മിസ്ട്രസ് കെ.പി ബബിഷ, അധ്യാപകരായ സ്മൃതി, പ്രവിത, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിന്റെ അക്കാദമിക പരിപാടിയായ സ്റ്റാർട്ട് ആക്ഷൻ കട്ടിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും
അതിൽ മാറ്റങ്ങൾ വരുത്തി കുട്ടികളുടെ സംവിധായക, തിരക്കഥാ ടീം സ്വന്തമായി നിർമ്മിച്ചതാണ് ഷോർട്ട് ഫിലിം.







