MukkamVideos

പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

മുക്കം: ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.

മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹിമാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിസന്ധി കാലത്തും എണ്ണ വില നിയന്ത്രണത്തിൽ കൊണ്ടുവരാത്ത സർക്കാർ സമീപനം തിരുത്തണമെന്ന് അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

മണ്ഡലം യൂത്ത്ലീഗ് പ്രസിഡണ്ട് വി പി എ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംസീർ പോത്താറ്റിൽ, സലാം തേക്കുംകുറ്റി, ഗഫൂർ കല്ലുരുട്ടി, നിസാം കാരശ്ശേരി, കെ പി സുനീർ, റാഫി മുണ്ടുപാറ, ഷിയാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, എം കെ യാസർ, നൗഫൽ പുതുക്കുടി, സാദിഖലി കൂമ്പാറ, മുനീർ തേക്കുംകുറ്റി, വി കെ താജു അടിവാരം, ശരീഫ് വെണ്ണക്കോട്, ഫസൽ കൊടിയത്തൂർ, ജൗഹർ പുന്നക്കൽ, അൻവ്വർ മുണ്ടുപാറ, ശറഫുദ്ധീൻ കാതിയോട്, ശഫീഖ് കാരശ്ശേരി, ഹാരിസ് അടിവാരം, അലി വാഹിദ്, കെ ടി മുനവിർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button