Kodanchery

കോടഞ്ചേരിയിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി: സി.ഒ.ഡി താമരശ്ശേരിയും കോടഞ്ചേരി ഗ്രാമ വികസന സമിതിയും സംയുക്തമായി ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. കോടഞ്ചേരി പാരീഷ് ഹാളിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം കോടഞ്ചേരി സെൻറ് മേരീസ് പള്ളി വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ നിർവഹിച്ചു.

കോടഞ്ചേരി ജെ.എച്ച്.ഐ ഷിജു പി ജേക്കബ് ക്ലാസുകൾ നയിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റീന സാബു, ജോയി കെ.സി, റോസമ്മ സിറിയക്, സോളി ബെന്നി, റോസമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button