ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പത്തുദിവസങ്ങളിലായി നടത്തിയ ലഹരിവിരുദ്ധ കാംപെയ്‌ൻ സമാപിച്ചു

കാരശ്ശേരി : ഗ്രീൻവാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പത്തുദിവസങ്ങളിലായി നടത്തിയ ലഹരിവിരുദ്ധ കാംപെയ്‌ൻ സമാപിച്ചു. ലഹരിക്കെതിരേയുള്ള വിവിധ കലാപ്രകടനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു. സമാപനദിവസമായ വ്യാഴാഴ്ച നെല്ലിക്കാപറമ്പ് അങ്ങാടിയിലേക്ക് ലഹരിവിരുദ്ധ പദയാത്ര നടത്തി. പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് പറപ്പൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, യു.എ. മുനീർ, പി.ടി. അബ്ദുൽ മുനീർ, അഹമ്മദ് മുബഷിർ, സലിം വലിയപറമ്പ്, റിജേഷ് കുയ്യിൽ എന്നിവർ സംസാരിച്ചു.
പന്നിക്കോട്, ഗോതമ്പ് റോഡ്, കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് എന്നീ അങ്ങാടികളിലും പദയാത്ര നടത്തി. ഉച്ചയ്ക്കുശേഷം ലഹരിവിരുദ്ധ ബോധവത്‌കരണ സദസ്സ് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഓളകര ഉദ്ഘാടനംചെയ്തു. കുന്ദമംഗലം റയിഞ്ച് എക്സൈസ് ഓഫീസർ എൻ. സുജിത്ത് ക്ലാസ് എടുത്തു. വിവിധ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ലഹരിവിരുദ്ധ പിപിടി പ്രസന്റേഷൻ മത്സരവുമുണ്ടായി. വിജയികൾക്കുള്ള സമ്മാനദാനം ഹുസൈൻ ടി. കാവനൂർ നിർവഹിച്ചു.