Mukkam

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം നടത്തി

സംസ്ഥാന സർക്കാരിൻ്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ മുക്കം നഗരസഭ തല ഉദ്ഘാടനം മണാശേരിയിൽ വട്ടോളിപ്പറമ്പ്-പുൽപ്പറമ്പ് തോട് ശുചീകരണം നടത്തിക്കൊണ്ട് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു.

നഗരസഭാ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷനായി പുഴകളും അരുവികളും വൃത്തിയായി പരിപാലിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു.

സന്നദ്ധ സേവന പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മ സേന, എൻ. കുടുംബശ്രീ പ്രവർത്തകർ, എൻ.എസ് എസ് വളണ്ടിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button