Thiruvambady
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ചേപ്പിലങ്കോട് സാംസ്കാരിക നിലയത്തിൽ വച്ച് നടത്തപ്പെട്ട 36 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച ഒരു പോസിറ്റീവ് ഫലം ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 116 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് പുല്ലൂരാംപാറ സ്കൂളിൽ വച്ച് 184 പേർക്കും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 175 പേർക്കും ഉൾപ്പെടെ 359 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി. നാളെ തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു പി സ്കൂളിൽ വച്ച് ആന്റിജൻ, ആർ ടി പി സി ആർ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. ഇന്ന് വാർഡ് 13ൽ 2 പേർക്കും വാർഡ് 7, 9, 1 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.






