Thiruvambady
സംസ്ഥാനത്ത് പലയിടത്തും റേഷൻ അരി വിതരണം തടസ്സപ്പെട്ടു

തിരുവമ്പാടി : കോവിഡിന്റെ പശ്ചാത്തലത്തിൽ വറുതിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഷോപ്പുകളിൽ സ്റ്റോക്കില്ലാത്തതിനാൽ ഒട്ടനവധി പ്രദേശങ്ങളിൽ മുടങ്ങി.
രണ്ടു ദിവസത്തിനിടെ 30 ലക്ഷത്തോളം കുടുംബങ്ങൾ റേഷൻ വാങ്ങിയതായും നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടമായി എത്തിയതാണ് സ്റ്റോക്ക് തീരാൻ കാരണമെന്നും അധികൃതർ പറഞ്ഞു.
തിരുവമ്പാടിയിലും സമീപ പഞ്ചായത്തുകളിലുമുള്ള ഒട്ടുമിക്ക റേഷൻ ഷോപ്പുകളിലും ഇന്ന് ഉച്ചയോടെ അരിയുടെ സ്റ്റോക്ക് തീർന്നിരുന്നു.
ഇന്ന് (04-04-2020) രാവിലെ തന്നെ സ്റ്റോക്കെത്തിച്ച് സൗജന്യ റേഷൻ വിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.







