PulluramparaThiruvambady

വിവാദങ്ങൾക്ക് വഴിവെച്ച് വിണ്ടും പുല്ലൂരാംപാറ കൊടക്കാട്ടുപാറ ആദിവാസി കോളനിയിലേക്കുള്ള സൗജന്യ കിറ്റ് വിതരണം.

പുല്ലൂരാംപാറ: ആദിവാസി കോളനിയിലേക്കുള്ള കിറ്റുകൾ ആർ ആർ ടി പ്രവർത്തകർ മുഖേന എത്തിച്ചു നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ട്രൈബൽ പ്രമോട്ടറും റേഷൻ കട ഉടമയോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കിറ്റുകൾ നൽകുവാൻ റേഷൻ വിതരണക്കാരൻ വിസമ്മതിക്കുകയായിരുന്നു.

ഇതോടെ കോളനിയിൽ നിന്ന് 30തോളം ആളുകൾ കൂട്ടം ചേർന്ന് വരികയും സാമൂഹിക അകലം പാലിക്കാതെ കിറ്റുകൾ വാങ്ങി മടങ്ങുകയാണ് ഉണ്ടായത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ആർ ആർ ടി പ്രവർത്തകർ വഴി കിറ്റുകൾ എത്തിച്ചു നൽകാനുള്ള തീരുമാനം പഞ്ചായത്ത് എടുത്തതെന്നും, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ടി അഗസ്റ്റിൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button