Thiruvambady
കെ.വി.വി.എസ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു, എം.എൽ.എക്കു സ്വീകരണവും നൽകി

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന് നേതൃത്വത്തിൽ തിരുവമ്പാടി എം.എൽ.എ ലിന്റൊ ജോസഫിന് സ്വീകരണവും, 2020-21 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷയിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു.
കെ.വി.വി.എസ്.ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, യൂണിറ്റ് പ്രസിഡന്റ് ജിജി കെതോമസ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, ഗഫൂർ സിംഗാർ, എബ്രഹാം ജോൺ, ബേബി വർഗീസ്, ജോജു സൈമൺ, നദീർ, മാണി എം.ജെ, ഹസ്സൻ സി.കെ, ഷൈജു ജോസഫ്, കൃഷ്ണരാജു തുടങ്ങിയർ നേതൃത്വം നൽകി.







