Kerala

എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ നേരത്തെ തന്നെ കൈമാറിയിട്ടുള്ളതാണ്. പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർഥികൾ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂർത്തികരിക്കുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊണ്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

അധ്യാപകരും അനധ്യാപക ജീവനക്കാരും പരീക്ഷ കേന്ദ്രങ്ങളിൽ നിർബന്ധമായും ട്രിപ്പിൾ ലെയർ മാസ്ക് ഉപയോഗിക്കണം. വിദ്യാർഥികൾ കഴിയുന്നതും ട്രിപ്പിൾ ലെയർ മാസ്ക് ധരിക്കണം. ഇക്കാര്യം ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണം.

സ്കൂൾ കോമ്പൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ കടത്തിവിടാവൂ. സാനിറ്റൈസറിന്റേയും സോപ്പിന്റേയും ലഭ്യത ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ, ക്വാറന്റീനിലുള്ളവർ, ശരീരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളിൽ പരീക്ഷ എഴുതുന്നതിനുള്ള സജ്ജീകരണങ്ങൾ സ്കൂൾ തലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button