റോഡരികിൽ ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങൾ താമരശ്ശേരിയിലും നീക്കം ചെയ്ത് തുടങ്ങി

താമരശ്ശേരി: ദീർഘകാലമായി രോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ റവന്യൂ വകുപ്പും, പോലീസും ചേർന്ന് നീക്കം ചെയ്ത് തുടങ്ങി. താമരശ്ശേരി താലൂക്ക് പരിതിയിൽ മാത്രം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നൂറുക്കണക്കിന് വാഹനങ്ങളാണുള്ളത്.
വിവിധ ഭാഗങ്ങളിലുള്ള വാഹനങ്ങൾ പ്രത്യേക വണ്ടിയിൽ കയറ്റി
താമരശ്ശേരി അമ്പായത്തോടുളള റവന്യൂ ഭൂമിയിലാണ് നിക്ഷേപിക്കുന്നത്. ഉടമസ്ഥർ സ്വയം മാറ്റാൻ തയ്യാറാവാത്ത എല്ലാ വാഹനങ്ങളും വരും ദിവസങ്ങളിലും പിടിച്ചെടുക്കും, ഇതിനു പുറമെ റോഡിലെ മറ്റു കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടിയും റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നിർദേശ പ്രകാരം ജില്ലാ കലക്ടർ നേതൃത്വം വഹിച്ചാണ് നടപടികൾ തുടരുന്നത്.
താമരശ്ശേരി താലൂക്കിലെ നടപടികൾ തഹസിൽദാർ സി സുബൈർ ഡെപ്യൂട്ടി. തഹസിൽദാർമാരായ രതീഷ് എൻ സി, നിസാമുദ്ദീൻ എ ,രാരോത്ത് വില്ലേജ് ഓഫീസർ ഗഫൂർ വില്ലേജ് അസിസ്റ്റൻറ് കുഞ്ഞുമൊയ്തീൻ ഡ്രൈവർമാരായ അനിൽ ,സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. സഹായത്തിനായി പോലീസും ഒപ്പമുണ്ട്.






