Kerala

‘പാഥേയം വിശപ്പുരഹിത’ പദ്ധതിയിലൂടെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായി

മുക്കം: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പാഥേയം വിശപ്പുരഹിത കാരശ്ശേരി പദ്ധതി. ലോക് ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നവർക്കും കോവിഡ് പോസറ്റീവായി ക്വാറൻ്റയ്നിൽ കഴിയുന്നവർക്കും തീർത്തും സൗജന്യമായാണ് പാഥേയം പദ്ധതിയിലൂടെ പൊതിച്ചോറ് നൽകി വരുന്നത്.ഇരുപത്തി അഞ്ച് ദിവസം പിന്നിട്ട ഈ പദ്ധതി പ്രകാരം അയ്യായിരത്തിൽപരം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.ഒരു ദിവസത്തെ ബിരിയാണി വിതരണം വേറിട്ട അനുഭവമായി.

വാർഡ് മെമ്പർമാരുടെയുംR RT വളണ്ടിയർമാരുടെയും പൂർണമായ പിന്തുണയും സഹകരണവും ഇതിൻ്റെ വിതരണത്തിന് സഹായകരമാവുന്നു.ഇതിൻ്റെ ചില വി ലേക്കുള്ള തുക പൊതുജനങ്ങളിൽ നിന്നാണ് സ്വരൂപിക്കുന്നത്. വ്യക്തികളും ,സംഘടനകളും, രാഷ്ട്രീയ പാർട്ടികളും പാഥേയം പദ്ധതിയിലേക്ക് ഒരോ ദിവസത്തെ ചിലവ് ഏറ്റെടുത്ത് ജനകീയമാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും ഇതിൽ പങ്കാളികളായത് ശ്രദ്ധേയമാണ്.ഭരണ സമിതിയിലെ മുഴുവൻ മെമ്പർമാരും ഈ പദ്ധതിയിൽ പങ്കാളികളായി കൊണ്ട് കൂട്ടായ്മയുടെ വലിയ വിജയമായി പാഥേയം പദ്ധതി മാറിയിരിക്കുയാണ്.

കൂടാതെ കാരശ്ശേരിയിലെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ കെ എം സി സി കാരശ്ശേരി പഞ്ചായത്ത് കമ്മറ്റിയും ഇതിൽ പങ്കാളിയായി.ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കെ.എം സി.സി കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ കെ സ്വാദിഖ്‌ പാഥേയം പദ്ധതിയിലേക്കുള്ള അഞ്ച് ദിവസത്തെ തുക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിതക്ക് കൈമാറി വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന. സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എസൗദ ടീച്ചർ, മെമ്പർ സുനിത രാജൻ.ഗ്ലോബൽ കെ എം സി സി സെക്രട്ടറി ഇ.കെ മിജിയാസ്. ട്രഷറർ പി.സി ബഷീർ, എം ടി സെയ്ത് ഫസൽ, ഹെഡ് ക്ലർക്ക് ഹരി, മനീഷ് എന്നിവർ സംബദ്ധിച്ചു.

Related Articles

Leave a Reply

Back to top button