Koodaranji

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ പീ.സീ.വി വാക്‌സിനേഷന് തുടക്കമായി

കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിൽ പീ.സീ.വി വാക്‌സിനേഷന് തുടക്കമായി. 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ന്യൂമോണിക്ക് കാരണമായ സ്‌ട്രെപ്ടോകോക്കസ് അണു ബാധ തടയുന്നതിനായാണ് വാക്സിൻ നൽകുന്നത്.

കുട്ടികളിൽ പോഷക ദൗർലഭ്യതക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന സ്‌ട്രെപ്ടോകോക്കൽ ന്യൂമോണിയ തടയാൻ കുട്ടികൾക്ക് ഒന്നര മാസം പ്രായമുള്ളപ്പോൾ മുതൽ നൽകുന്ന ഈ വാക്‌സിന് കഴിയുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി അറിയിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് തോമസ് മാവറ പരിപാടിഉദ്ഘാടനം ചെയ്യ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.സ്. രവീന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, ജെ.പി ച്ച് എൻമാരായ സലിജ, ബേബി,ബിന്ദു എന്നിവർ സന്നിഹിതരായി

Related Articles

Leave a Reply

Back to top button