Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആധാർ മേളക്ക് തിങ്കളാഴ്ച തുടക്കമാവും

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതു ജനങ്ങൾക്കും ആധാർ കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, തപാൽ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആധാർ മേള 2021 ഒക്ടോബർ 11, 12, 13 എന്നീ തിയ്യതികളിൽ കൊടിയത്തൂർ പോസ്റ്റ്ഓഫീസിൽ നടക്കും.പുതിയ അധാർ എടുക്കൽ, ആധാർ തെറ്റ് തിരുത്തൽ, ആധാർ പുതുക്കൽ തുടങ്ങിയവ ആവശ്യമുള്ള കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ആളുകൾക്ക് മേളയിൽ പങ്കെടുക്കാം. . രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ സേവനങ്ങൾ സർക്കാർ നിരക്കിൽ ലഭ്യമാക്കും.

11/10/2021 തിങ്കൾ 1, 2, 3, 4, 5 വാർഡുകൾ

12/10/2021 ചൊവ്വ 6,7,8,9,10 വാർഡുകൾ

13/10/2021 ബുധൻ 11,12,13,14,15,16 വാർഡുകൾ

Related Articles

Leave a Reply

Back to top button