Kodanchery
കോടഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി വില്ലേജ് ഓഫീസിനു വേണ്ടി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിച്ചത്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടന കർമം നിർവഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് അംഗം ജോർജ്ജ് കുട്ടി, ഷിജി ആന്റണി, ടി.എം പൗലോസ്, വിൽസൺ വടക്കേമുറി, പി.പി ജോയ്, ജയേഷ് ചാക്കോ, എ.ഡി.എം മുഹമ്മദ് റഫീഖ്, തഹസീൽദാർ സി സുബൈർ തുടങ്ങിയവർ സംസാരിച്ചു.







