India

ബിജെപിയുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണ്: ശശി തരൂര്‍

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്. രാജ്യം ഭരിക്കുന്ന തുക്‌ടെ തുക്‌ടെ സംഘം രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അവരുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

‘വികസനത്തിന്റേതായ യാതൊരു മനോഭാവവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇല്ല. ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് അവര്‍. യഥാര്‍ത്ഥ ‘തുക്‌ടെ തുക്‌ടെ സംഘം’ രാജ്യത്തെ വിഭജിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ ‘തുക്‌ടെ
തുക്‌ടെ ഗ്യാങ്’ എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍ എംപി.

Related Articles

Leave a Reply

Back to top button