Thiruvambady

ന്യൂ ലാൻഡ് ഹോട്ടൽ തിരുവമ്പാടി സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ, ഗാലക്സി വടംവലി മാമാങ്കത്തിൽ ചാമ്പ്യന്മാരായി

തിരുവമ്പാടി: ഗാലക്സി തിരുവമ്പാടി സംഘടിപ്പിച്ച പതിനാറാമത് അഖില കേരള ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് വടംവലി മാമാങ്കം വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.

കേരളത്തിലെ മുൻനിര 62 ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ഈ മത്സരങ്ങൾ രണ്ട് കാറ്റഗറികളിലായാണ് നടന്നത്.

450 കിലോഗ്രാം വിഭാഗത്തിൽ, തിരുവമ്പാടി ന്യൂ ലാൻഡ് ഹോട്ടൽ സ്പോൺസർ ചെയ്ത യുവധാര പൗണ്ട് തൃശൂർ ഒന്നാം സ്ഥാനം നേടി, 50,000 രൂപയും പോത്തുകുട്ടനും കരസ്ഥമാക്കി.

35,000 രൂപയും മുട്ടനാടും സ്റ്റാർ എർത്ത് മൂവേഴ്സ് നിലമ്പൂർ സ്പോൺസർ ചെയ്ത പ്രതിഭ പ്രളയക്കാട് നേടിയപ്പോൾ മൂന്നാം സമ്മാനം 25,000 രൂപ ജിറ്റോ കല്ലോടി അയർലണ്ട് സ്പോൺസർ ചെയ്ത ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാടും,നാലാം സമ്മാനം 15,000 രൂപ മടിയ്ക്കാങ്കൽ ഫയർ വർക്സ് സ്പോൺസർ ചെയ്ത ജി കെ എസ് ഗോതമ്പ് റോഡും കരസ്ഥമാക്കി.

പതിനാറാം സ്ഥാനത്തിലേക്ക് ക്യാഷ് പ്രൈസുകൾ സമ്മാനമായി വിതരണം ചെയ്തു.

ഹെവി വെയ്റ്റ് വിഭാഗത്തിൽ, തോമരക്കാട്ടിൽ ഫർണിച്ചർ സ്പോൺസർ ചെയ്ത മിഡിൽ ഈസ്റ്റ് വേങ്ങൂർ ഒന്നാം സമ്മാനമായ 12,000 രൂപയും ട്രോഫിയും നേടി. രണ്ടാം സ്ഥാനം: റിയൽ മഞ്ചേരി, മൂന്നാം സ്ഥാനം: ചങ്ക്സ് കാസർഗോഡ്, നാലാം സ്ഥാനം: ഫ്രണ്ട്സ് മുക്കം കരസ്ഥമാക്കി.

രതീഷ് ഇടശ്ശേരിൽ, പ്രവീൺ പൈനാടത്ത്, ടിറ്റോ നാടികുന്നേൽ എന്നിവർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.


Related Articles

Leave a Reply

Back to top button