കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പുരുഷ വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ ആലപ്പുഴയും ചാമ്പ്യൻമാരായി.
പുരുഷ വിഭാഗത്തിൽ പത്തനംതിട്ട രണ്ടാം സ്ഥാനവും, ഏറണാകുളം മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ കാസർകോട് രണ്ടാം സ്ഥാനവും, കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം. എഡ്വേർഡ്, റോബർട്ട് അറക്കൽ, ഷിജോ സ്കറിയ, ലിസ്സി ചാക്കോച്ചൻ, ചിന്ന അശോകൻ, വിപിൻ സോജൻ, കെ. ഹംസ എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ പുരുഷ വിഭാഗത്തിൽ മികച്ച പിച്ചറായി കണ്ണൂർ – കെ. അജേഷ് മികച്ച ക്യാച്ചർ: മലപ്പുറം – മുഹമ്മദ് യാസീർ മികച്ച കളിക്കാരൻ: പാലക്കാട് – ബി.എസ്. ആനന്ദ് എന്നിവർ നേടി.
വനിതാ വിഭാഗത്തിൽ:മികച്ച പിച്ചർ ആലപ്പുഴ – ഡി. കുഷ്ണനന്ദ, മികച്ച ക്യാച്ചർ: കാസർകോട് – പി. പ്രവീണ, മികച്ച കളിക്കാരി: കാസർകോട് – സി. എച്ച്. ശ്രാവ്യ എന്നിവരും നേടിയെടുത്തു.