Kodanchery

തുഷാരഗിരി ഭൂമി ഏറ്റെടുക്കുന്ന ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; എം.എൽ.എ

കോടഞ്ചേരി: തുഷാരഗിരി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ലിന്റോ ജോസഫ് വകുപ്പ് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടുമൊപ്പം സ്ഥലം സന്ദർശിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽ, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, മാനേജർ ഷെല്ലി കുന്നേൽ, ഉത്തരമേഖല സി.സി. എഫ് വിനോദ് കുമാർ ഡി.കെ, കോഴിക്കോട് ഡി.എഫ്. ഓ രാജീവൻ എം, താമരശ്ശേരി റേഞ്ച് ഓഫീസർ എൻ. കെ രാജീവ് കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.

കർഷകരും, പരിസ്ഥിതിപ്രവർത്തകരും, പ്രദേശവാസികളും ആയി നടത്തിയ ചർച്ചയിൽ ഭൂമി ഏറ്റെടുക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button