Puthuppady
പുതുപ്പാടിയിൽ കെ.എസ്.എസ്.പി.യു. കുടുംബസംഗമം സംഘടിപ്പിച്ചു
പുതുപ്പാടി: കെ.എസ്.എസ്.പി.യു. പുതുപ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിയൻ അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. പരിപാടി ജില്ലാപ്രസിഡന്റ് കെ.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ. പുന്നൂസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യു, ജില്ലാകമ്മിറ്റിയംഗം ഇന്ദിര, സംസ്ഥാന കൗൺസിൽ അംഗം വി. ഗംഗാധരൻ, കെ. ശശീന്ദ്രൻ, എം.എ. ജോസ് എന്നിവർ സമാരംഭത്തിൽ പങ്കെടുത്ത് സംസാരിച്ചു. കൂടാതെ, വിവിധ കലാപരിപാടികളും അരങ്ങേറി.