Thiruvambady
തിരുവമ്പാടി: കേരളോത്സവത്തിന് വോളിബോൾ മത്സരത്തോടെ തുടക്കം
തിരുവമ്പാടി: സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് കുളിരാമുട്ടി മണിമലതറപ്പിൽ സ്റ്റേഡിയത്തിൽ വോളിബോൾ മത്സരത്തോടെ തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡംഗം ബോബി ഷിബു അധ്യക്ഷനായി.
വി.എസ്. രവീന്ദ്രൻ, മേരി തങ്കച്ചൻ, ബാബു മൂട്ടോളി, സീന ബിജു, എൽസമ്മ ജോർജ്, റോസ്‌ലി ജോസ്, എസ്.കെ. അരുൺ, തോമസ് പോൾ, ജിബിൻ മണിക്കോത്ത്കുന്നേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.