Thiruvambady

മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് പുറത്ത് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് പുറത്ത് മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കയറുന്ന വഴിയുടെ സമീപമാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ഇത്തരം പ്രവർത്തി ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

മാലിന്യം സംസ്കരിക്കേണ്ടവർക്ക് പഞ്ചായത്തിൻറെ ഹരിത കർമ്മസേനയുടെ സഹായം തേടണമെന്നും, മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുതെന്നും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Back to top button