Mukkam
കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

മുക്കം: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. കീഴുപറമ്പ് തേക്കുംചുവടിൽ മുജീബ് റഹ്മാന്റെ പോത്താണ് വ്യാഴാഴ്ച രാവിലെ കിണറ്റിൽ വീണത്. 20 അടി താഴ്ചയുള്ളതാണ് കിണർ. മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി കിണറ്റിലിറങ്ങിയാണ് പോത്തിനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ പോത്ത് പ്രകോപനം സൃഷ്ടിച്ചത് ആശങ്കയുയർത്തി.
ഫയർ ഓഫീസർ ഷൈബിൻ കിണറ്റിലിറങ്ങി ഹോസും റോപ്പും ഉപയോഗിച്ച് പോത്തിനെ കെട്ടിനിർത്തിയശേഷം നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കിണറ്റിൽനിന്ന് വലിച്ചുകയറ്റുകയായിരുന്നു. നൂറുകിലോ തൂക്കം വരുന്നതാണ് പോത്ത്. രക്ഷാപ്രവർത്തനത്തിന് മുക്കം അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ, സീനിയർ ഫയർ ഓഫീസർ അബ്ദുൽഷുക്കൂർ, ഷെഫീഖ്, വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി






