Thiruvambady

തിരുവമ്പാടിയിൽ മൊബൈൽ ഫോൺ മോഷ്ടാക്കളെ പിടികൂടി

തിരുവമ്പാടി: മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ തിരുവമ്പാടി പോലീസ് പിടികൂടി. പിടികൂടിയ ആളുടെ മക്കളായ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പരാതിക്കാരൻ്റെ സഹായത്തോടുകൂടിയാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്, കോഴിക്കോട് നടക്കാവിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈലും, പേഴ്സും മോഷ്ടിച്ച് കടന്നുകളഞ്ഞ പൂനൂർ സ്വദേശിയായ അബ്ദുൽഖാദറെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്, ഇയാളുടെ മക്കളായ രണ്ടുപേർ ഓടി രക്ഷപ്പെട്ടു, നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും പേഴ്സുകളും ഇവർ താമസിച്ച മുറിയിൽ നിന്നും കണ്ടെടുത്തു.

തിരുവമ്പാടി, കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ ഇന്നലെ വൈകിട്ട് എത്തി റൂം എടുത്ത് താമസിക്കുകയായിരുന്നു പ്രതികളെയാണ് പോലീസ് പിടികൂടിയത്. പരാതിക്കാരൻ നടത്തിയ അന്വേഷണത്തിൽ പ്രതികൾ തിരുവമ്പാടിയിൽ എത്തിയെന്നും, സ്വകാര്യ ലോഡ്ജിൽ റൂം എടുത്ത് താമസിക്കുകയാണ് എന്ന് അറിഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ തിരുവമ്പാടിയിൽ എത്തുകയും മോഷ്ടാക്കൾ താമസിച്ച ലോഡ്ജ് കണ്ടുപിടിക്കുകയും തുടർന്ന് പോലീസിനെ അറിയിക്കുകയുമാണ് ഉണ്ടായത് എന്ന് പരാതിക്കാരൻ പറഞ്ഞു.

നിലവിൽ നടക്കാവ് പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഈ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പിടികൂടിയ ഒരാളെ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button