Kodanchery

കണ്ണോത്ത് സെന്റ് മേരീസ് പള്ളി തിരുനാളിനു കൊടിയേറി

കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുകത തിരുനാളിന് കൊടിയേറി.

പള്ളി വികാരി ഫാ. ഡൊമിനിക് തൂങ്കുഴി കൊടിയേറ്റി. താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലിക്കുശേഷം പള്ളി വികാരി ഫാ.ഡൊമിനിക് തൂങ്കുഴിയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സമ്മേളനം നടന്നു.

ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ. രൂപത ചാൻസലർ ഫാ.ബെന്നി മുണ്ടനാട്ട്, കോടഞ്ചേരി ഫൊറോന വികാരി റെക്ടർ ഫാ.തോമസ് നാഗപറമ്പിൽ, സൺഡേ സ്കൂൾ പ്രധാനാധ്യാപകൻ മാത്യു വടക്കേൽ, പാരിഷ് സെകട്ടറി ബാബു ചേണാൽ, ടി ജോസ് മുട്ടത്തുപറമ്പിൽ, പള്ളി വികാരി ഫാ.ഡൊമിനിക് തൂങ്കുഴി എന്നിവർ പ്രസംഗിച്ചു. തിരുനാളിനോടനുബന്ധിച്ച് ഇന്നു മുതൽ 8 വരെ എല്ലാ ദിവസവും രാവിലെ 6.30ന് കുർബാനയും വൈകിട്ട് 4.30ന് തിരുനാൾ കുർബാനയും വാർഡ് അടിസ്ഥാനത്തിൽ ഉണ്ടാകും.

Related Articles

Leave a Reply

Back to top button