Kodanchery

തോട്ടിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരി: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടു കൂടി കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കാൻ പോയതായിരുന്നു സഹോദരങ്ങൾ. ഈ സമയം പെട്ടെന്ന് ശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തമായ കാറ്റിനെ തുടർന്ന് തോടിന് സമീപത്തുനിന്ന തേക്കുമരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇതിനെ തുടർന്ന് വൈദ്യുതിലൈൻപൊട്ടിതോട്ടിൽവീഴുകയുംകുട്ടികൾക്ക്ഷോക്ക്‌ഏൽക്കുകയുംആയിരുന്നുലൈൻഓഫ്ചെയ്ത്കുട്ടികളെകോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോടഞ്ചേരി അങ്ങാടിയിൽ മീൻ വ്യാപാരി ആയ ചന്ദ്രൻകുന്നേൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിധിൻ ബിജു 14, ഐവിൻ ബിജു 11 എന്നീ കുട്ടികളാണ് മരിച്ചത്. നിധിൻ നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ നിന്നും എട്ടാം ക്ലാസിൽ നിന്നും 9 ലേക്ക് ജയിച്ച കുട്ടിയും, ഐവിൻ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിൽ നിന്ന്നാലാംക്ലാസ്സിൽനിന്ന്അഞ്ചിലേക്ക്ജയിച്ചകുട്ടിയുംആണ്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Back to top button