Thiruvambady

യുപി; കർഷകരുടെ കൂട്ട കൊലപാതകത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

തിരുവമ്പാടി: യുപിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം കയറ്റി കർഷകരെ കൂട്ട കൊലചെയ്ത ബി ജെ പിക് അനുഭാവികൾകെതിരെ തിരുവമ്പാടിയിൽ കർഷക സംഘവും, കർഷകത്തൊഴിലാളി യൂണിയനും സംയുക്തമായി പ്രതിഷേധിച്ചു. അഖിലേന്ത്യ കിസാൻ മോർച്ചയുടെ ഫിനാൻസ് സെക്രട്ടറി കൃഷ്ണ പ്രസാദിനെ കൈയേറ്റം ചെയ്ത നടപടിയിലും പ്രതിഷേധമിരമ്പി.

കർഷക സംഘം ഏരിയാ സെക്രട്ടറി സി എൻ പുരുഷോത്തമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സി ഗണേഷ് ബാബു, എ കെ മുഹമ്മദ്, സജി ഫിലിപ്പ്, ജമീഷ്, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കാളിയത്ത്, ജിബിൻ പി ജെ, സെയ്ത് മുഹമ്മദ്, മുസ്തഫ, റിയാസ്, ശശി ചൂരപ്ര, റംഷാദ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button