Thiruvambady
കർഷക സമര ഭടന്മാരുടെ കൊലപാതകത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം സമരം നടത്തുന്ന കർഷക സമരഭടൻമാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി കർഷകരെ കൊന്നൊടുക്കിയ ക്രൂരമായ സംഭവത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
മണ്ഡലം പ്രസിഡണ്ട് ബോസ് ജേക്കബ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റോബർട്ട് നെല്ലിക്കത്തെരുവിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഡി കെ ടി എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോടൻ, രാമചന്ദ്രൻ കരിമ്പിൽ, ബിജു എണ്ണാർമണ്ണിൽ, ലിസ്റ്റി മാളിയേക്കൽ, ബിന്ദു ജോൺസൺ, മറിയാമ്മ ബാബു, ഹനീഫ ആച്ചപറമ്പിൽ, അജ്മൽ യു സി, സുരേഷ് ടി എൻ, അർജ്ജുൻ ബോസ്, ഷാജി പയ്യടിപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.







