Thiruvambady

വെള്ളക്കെട്ടിൽ മുങ്ങി തിരുവമ്പാടി; ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി

തിരുവമ്പാടി: കനത്തമഴയിൽ ടൗണിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജംക്‌ഷൻ എന്നിവിടങ്ങളിലാണ് വൻ വെള്ളക്കെട്ട് രൂപപ്പെട്ടത്. അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള ഓടയിലേക്ക് വെള്ളം പോകാതെ റോഡിലൂടെ ഒഴുകുന്നത് മൂലമാണ് ഇത്തരം വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്. ബസ് സ്റ്റാൻഡ് പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് വെള്ളക്കെട്ടിൽ കുടുങ്ങിയതിൽ ഭൂരിഭാഗവും.

തിരുവമ്പാടി കൂടരഞ്ഞി റോഡിൽ നിന്ന് ബസ് സ്റ്റാൻഡിനു പിറകിലെ തോട്ടിലേക്കുള്ള പ്രധാന ഓടയിലെ തടസ്സങ്ങൾ നീക്കം ചെയ്തിട്ട് വർഷങ്ങളായതും നിർമ്മാണത്തിലെ അശാസ്ത്രീയതയും മൂലം മഴ പെയ്താൽ തോട്ടിൽ നിന്ന് വെള്ളം ബസ് സ്റ്റാൻഡിൽ എത്തുന്നതാണ് നിലവിലെ സാഹചര്യം. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അടിയന്തര നടപടി പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് അധികൃതരും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related Articles

Leave a Reply

Back to top button