കൂടരഞ്ഞിയിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

കൂടരഞ്ഞി: ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200ലധികം കുട്ടികൾ പങ്കെടുത്ത പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷതയിൽ കുട്ടികളുടെ പാനൽ പ്രതിനിധികൾ നിയന്ത്രിച്ച ഹരിത പാർലമെന്റ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് അവസ്ഥ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ ഫാക്കൽറ്റി അംഗം ബാബു വെങ്ങേരി ക്ലാസ്സ് നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ജോസ് തോമസ്, റോസ്ലി ജോസ്, കില റിസോഴ്സ് പേഴ്സൺ സോമനാഥൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സൺ രമ്യ, സ്കൂൾ ഹെഡ്മാസ്റ്റർമാരായ സജി ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.







