മുണ്ടൂർ പാലം പുനർനിർമ്മാണം അടിയന്തരം; കേരള കോൺഗ്രസ് (എം)

കോടഞ്ചേരി: പഞ്ചായത്തിലെ കണ്ടപ്പൻ ച്ചാൽ- മുണ്ടൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കോടഞ്ചേരിയിലേക്ക് പ്രവേശിക്കുവാനുള്ള മുണ്ടൂർ പാലത്തിൻ്റെ അപ്രോച്ച് റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കാകുലരാക്കുന്നു.പാലത്തിൻ്റെ ഇരുകരയിലുമുള്ള വീട്ടുകാരും ഭീതിയിലാണ് കഴിയുന്നത്.
പഞ്ചായത്ത് അധികൃതർ പരിഹാരം കാണാത്തതിനാൽ തോടിന് സമീപത്തുള്ള നാട്ടുകാരൻ തന്നെ ഹിറ്റാച്ചി ഉപയോഗിച്ച് തോട്ടിലെ വലിയ കല്ലുകൾ മാറ്റി മലവെള്ളം ശേഷിക്കുന്ന കര കൂടെ നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾക്കു മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന സ്ഥിതിയാണ് നിലവിൽ.
അടിയന്തരമായി ത്രിതല പഞ്ചായത്തുകളുടെയോ സർക്കാരിൻ്റെയോ ഇടപെടലുകൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.വീണ്ടുമൊരു മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ ശേഷിക്കുന്ന അപ്രോച്ച് റോഡും നഷ്ടപ്പെടുകയും വാഹന ഗതാഗതം നിലക്കുകയും ചെയ്യും.
ധാരാളം സ്കൂൾ വിദ്യാർത്ഥികൾക്കും സകല ആവശ്യങ്ങൾക്കും കോടഞ്ചേരിയെ ആശ്രയിക്കേണ്ട മുണ്ടൂർ, കണ്ടപ്പൻ ച്ചാൽ പ്രദേശങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ടു പോകുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ സെക്രട്ടറി റോയി മുരിക്കോലിൽ, കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, ജോസഫ് വണ്ടൻ മക്കൽ,ജോസ് ഐരാറ്റിൽ, മാത്യൂസ് കൊരട്ടിക്കര, തോമസ് മൂത്തേടം, ഫ്രാൻസിസ് ചെമ്പോട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.







