Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: ജൂൺ 26ന് പുല്ലൂരാംപാറ യു പി സ്കൂളിൽ വച്ച് നടത്തിയ 103 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭ്യമായ 17 ഫലങ്ങളിലെ 2 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തി നേടി. നിലവിൽ 98 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 1, 15 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 6, 8, 9, 12, 16 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ജൂൺ 25ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് നടത്തിയ 14 പേരുടെ ആർ ടി പി സി ആർ പരിശോധനാ ഫലം പൂർണമായും നെഗറ്റീവ്. ഇന്നലെ പഞ്ചായത്ത് പരിധിയിൽ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. 199 പേർക്ക് ഇന്നലെ കോവിഡ് വാക്സിനേഷൻ നൽകി.






