Kodanchery

കോടഞ്ചേരിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന രണ്ടു കാട്ടുപന്നികളെ ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു. കാട്ടുപന്നികളെ കണ്ടെത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച രണ്ടു നായകളുടെ സഹായത്തോടെ പകൽ സമയത്ത് കുറ്റിക്കാടുകളിലും മലഞ്ചെരുവിലും നടത്തിയ തിരച്ചിലിലാണ് രണ്ടു പന്നികളെ കണ്ടെത്തിയതും ഇല്ലായ്മ ചെയ്തതും.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, മുക്കം പ്രദേശങ്ങളിലെ അംഗീകൃത ഷൂട്ടർമാരയ തങ്കച്ചൻ കുന്നുംപുറത്ത്, ജോസ് വട്ടോർകൂടിയിൽ, വിൽസൺ എടക്കര, ബാലൻ വി.വി, വില്യംസ് അമ്പാട്ട്, സെബാസ്റ്റ്യൻ എം.എസ്, അഗസ്റ്റിൻ ജോൺ, ബാബു ജോൺ, ചന്ദ്രമോഹൻ, സെബാസ്റ്റ്യൻ എ.എ, ജേക്കബ് മാത്യു, വയനാട്ടിൽ നിന്നും എത്തിയ വനിതാ ഷൂട്ടർ ബബിത ബെന്നി അടക്കം 12 അംഗ സംഘവും ഏകോപന ചുമതല വഹിച്ച ജോർജ് തോട്ടുമുക്കം ഉൾപ്പെടെയുള്ള സംഘമാണ് തിരച്ചിലിൽ പങ്കെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button