Thiruvambady

തിരുവമ്പാടിയിൽ ശുചിത്വ ജനവലയം ക്യാമ്പയിന് നാളെ തുടക്കം കുറിയ്ക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമാക്കുന്നതിനായുള്ള ജനവലയം ക്യാമ്പയിന് നാളെ തുടക്കം കുറിയ്ക്കും. ആദ്യദിനം ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണം നടക്കും. രുചീകരണ പ്രവർത്തനത്തിന് കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ-രാഷ്ട്രീയ-സന്നദ്ധ-യുവജന സംഘടനകൾ തുടങ്ങിയവർ പങ്കാളികളാവും. വാർഡുകളിലെ വീടുകളിൽ നടക്കുന്ന ശുചികരണ പ്രവർത്തനത്തിനു മുമ്പും ശേഷവുമുള്ള ഫോട്ടോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

ജൂൺ 4ന് പഞ്ചായത്തിലെ അങ്ങാടികളും പൊതു ഇടങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-യുവജന സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മസേന, ആശ വർക്കർമാർ തുടങ്ങിയവർ ശുചിത്വ ജനവലയം ശുചീകരണ ക്യാമ്പയ്ന് നേതൃത്വം നൽകും.

ജൂൺ 5ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ഹരിതസഭ നടക്കും. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് മെമ്പർമാർ, ഹരിതകർമ്മസേന, വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഹരിതസഭയിൽ പങ്കെടുക്കും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനും പകർച്ചാവ്യാധികളെ തടയാനുമുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസനും അറിയിച്ചു.

Related Articles

Leave a Reply

Back to top button