Thiruvambady

തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

തിരുവമ്പാടി: പേരാമ്പ്രയിലെ വിക്ടറി ടൈൽസ് & സാനിറ്ററി എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത തൊഴിലാളി ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, വ്യാപാരികൾക്ക് സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാൻ അവസരം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും തൊഴിലാളി ഗുണ്ടാ അക്രമണത്തിൽ പ്രതിഷേധിച്ചും തിരുവമ്പാടിയിലെ വ്യാപാരികൾ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് വൈസ് പ്രസിഡന്റ് സണ്ണി തോമസ്, ട്രഷറർ ഗഫൂർ സിൻഗാർ, ഫൈസൽ ചാലിൽ,
ടി.ആർ.സി റഷീദ്, ബേബി വർഗീസ്, എബ്രഹാം ജോൺ, തോമസ് സെബാസ്റ്റ്യൻ, നദീർ, ഗിരീഷ് വി, ജാൻസി, വിജയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button