Kodanchery
കോടഞ്ചേരിയിൽ മിഷൻ ലൈഫ് പരിസ്ഥിതി അനുബന്ധ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നെച്ചാട് ഗ്രാമപഞ്ചായത്ത് എ.ഡി.എസ്, സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ തുഷാരഗിരി ടൂറിസം സെന്റർ ശുചീകരണ പരിപാടി നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ് കൊട്ടുപള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.
ബയോഡൈവേഴ്സിറ്റി ബോർഡ് കേരള റിസോഴ്സ് പേഴ്സൺ ഇ രാജൻ ക്ലാസുകൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത വഹിച്ചു. എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ബഷീർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡി.ടി.പി.സി മാനേജർ ഷെല്ലി കുന്നേൽ, ജേക്കബ് മാത്യു കോട്ടുപ്പള്ളിൽ, വാർഡ് മെമ്പർ ഷിജി കൊട്ടാരക്കൽ, സിന്ധു കൊല്ലിയിൽ, ഐ.സി.ഡി.എസ് ചെയർപേഴ്സൺ സോണിമ, പി.പി.ടി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.