Thiruvambady
പരിസ്ഥിതി ദിനാചരണം നടത്തി

തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ പരിസ്ഥതി ദിന സംരക്ഷണ പ്രതിജ്ഞ, വ്യക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം, പൊയിലിങ്ങാ പുഴ സംരക്ഷണ യജ്‌ഞം എന്നിവ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ എം.ജെ, ഷാലറ്റ് ജോർജ്, ലിബീഷ് ജോസഫ്, അഹമ്മദ് അമീൻ, സിസ്റ്റർ സിനി തുടങ്ങിയവർ സംസാരിച്ചു.







