Mukkam

എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടത്തെരുവ് അപകടമേഖലയിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചു

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ ഓടത്തെരുവ് വ​ള​വി​ൽ അ​പ​ക​ട​ങ്ങൾ തു​ട​ർ​ക്ക​ഥ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ന​ട​പ​ടി ആരംഭിച്ചു. പ്ര​ദേ​ശ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത കു​റ​ക്കു​ന്ന​തി​നാ​യി റം​ബി​ൾ സ്ട്രി​പ്പു​ക​ൾ സ്ഥാ​പി​ച്ചു. ഇ​തോ​ടൊ​പ്പം പ​ര​മാ​വ​ധി വേ​ഗം 30 കി​ലോ​മീ​റ്റ​ർ എ​ന്ന് കാ​ണി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.

ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട തി​രു​വ​മ്പാ​ടി എം.​എ​ൽ.​എ ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി പ്ര​വൃ​ത്തി​യാ​രം​ഭി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. അ​തി​നി​ടെ റം​ബി​ൾ സ്ട്രി​പ്പു​ക​ൾ അ​പ​ക​ടം കു​റ​ക്കി​ല്ലെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related Articles

Leave a Reply

Back to top button