Kodiyathur

കൗമാരക്കാരിലെ വിളർച്ചരോഗ പ്രതിരോധത്തിന് വിപുലമായ പദ്ധതിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ച രോഗബാധ(അനീമിയ) കണ്ടെത്തി പ്രതിരോധിക്കുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, അംഗൻവാടി ടീച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു. നേരത്തെ നടത്തിയ സർവേയുടെ ഭാഗമായി രോഗം കണ്ടത്തിയ കുട്ടികൾക്ക് 4 മാസത്തെ ആയുർവേദ മരുന്നുൾപ്പെടെ നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ലാബ് റിസൽട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ പരിശോധിച്ച് മരുന്ന് വിതരണം ചെയ്യുക. ഹീമോഗ്ലോബിൻ അളവ് 12ൽ താഴെയുള്ള കൗമാരക്കാരായ പെൺകുട്ടികൾക്ക് കഴിക്കാൻ എളുപ്പവും സൗകര്യപ്രദവുമായ രീതിയിൽ കൊടിയത്തൂർ ആയുർവേദ ഡിസ്പെൻസറിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് മരുന്നുകൾ.

തെയ്യത്തുംകടവ് സ്പെഷ്യൽ അംഗൻവാടിയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഹീമോഗ്ലോബിൻ പരിശോധനാഫലം ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ വാസുദേവൻ കൊടിയത്തൂർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ശ്രീനിവാസന് കൈമാറി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, വാർഡ് മെമ്പർ ടി.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button