ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് ഉള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുഗമമായി വോട്ടെടുപ്പ് നടത്താൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹർജിയിലെ ആവശ്യം.







