കൊടിയത്തൂർ; ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: പി ടി എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (NSS)ൻറെ നേതൃത്വത്തിൽ നടത്തുന്ന ഉപജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. ജോലിയില്ലാത്ത നിർധനരായ കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം ലഭ്യമാക്കുന്നതിന് വേണ്ടി തയ്യൽ മെഷീൻ, മുട്ടക്കോഴികൾ, ആട് തുടങ്ങി ഉപജീവനത്തിന് ആവശ്യമായ ആയ സാമഗ്രികൾ നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. പി ടി എം ഹയർസെക്കൻഡറി സ്കൂളിലെ ജോലിയില്ലാത്ത വിദ്യാർഥികളുടെ കുടുംബങ്ങൾ, NSS ദത്തെടുത്ത ദത്ത് ഗ്രാമത്തിലെ കുടുംബങ്ങൾ എന്നിവർക്ക് ആദ്യഘട്ടത്തിൽ പദ്ധതി ഉപകാരപ്പെടുക.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരിം പായങ്കൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ ടി മൻസൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി കെ കമറുദ്ദീൻ, ഹെഡ്മാസ്റ്റർ ജി സുധീർ, സ്റ്റാഫ് സെക്രട്ടറി ബിജു എം എസ്, പ്രോഗ്രാം ഓഫീസർ സിപി സഹീർ, ഇന്ദിര ഒ , ഇർഷാദ് ഖാൻ , ഫഹദ് ചെറുവാടി, ജിംഷിത പി സി, യാസീൻ കെ സി തുടങ്ങിയവർ പ്രോഗ്രാമിൽ സംബന്ധിച്ചു.







